മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിൽ സംഘർഷം; എംഎസ്എഫ് നേതാവിന് മർദ്ദനമേറ്റു

By Desk Reporter, Malabar News
MSF-leader-was-beaten
Ajwa Travels

വയനാട്: മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഓഫിസിൽ സംഘർഷം. എംഎസ്എഫ് മുൻ സംസ്‌ഥാന വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് മർദ്ദനമേറ്റു. ജില്ലാ സെക്രട്ടറി യഹ്‌യാ ഖാൻ തലക്കലിനും കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് ടി ഹംസക്കും മർദ്ദനമേറ്റു. പരിക്കേറ്റ ഷൈജൽ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.

‘ഹരിത’ വിഷയത്തിൽ ഷൈജലിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് സംഘർഷങ്ങളിൽ കലാശിച്ചത്. എന്നാൽ ജില്ലാ കമ്മിറ്റി ഓഫിസിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്ന് യഹ്‌യാ ഖാൻ പ്രതികരിച്ചു.

ഹരിത വിഷയത്തിൽ സംസ്‌ഥാന ലീഗ് നേതൃത്വത്തെ വിമർശിച്ചതിന് സെപ്റ്റംബറിലാണ് ഷൈജലിനെതിരെ നടപടിയെടുത്തത്. എംഎസ്എഫിന്റെയും ലീഗിന്റെയും എല്ലാ സ്‌ഥാനങ്ങളിൽ നിന്നും ഷൈജലിനെ നീക്കിയിരുന്നു. ഹരിതയുടെ പരാതി കൈകാര്യം ചെയ്‌ത്‌ വഷളാക്കിയത് പിഎംഎ സലാമാണെന്ന് ആരോപിച്ച് ലീഗ് നേതൃത്വത്തിന് കത്തു കൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളിൽ ഒരാളായിരുന്നു ഷൈജൽ.

Most Read:  കക്കയം ഹൈഡൽ ടൂറിസം പദ്ധതി; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE