സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴിലാവും; ബില്‍ രാജ്യസഭ കടന്നു

By Staff Reporter, Malabar News
Nirmala-Sitharaman-MalabarNews
Image Courtesy : Rajyasabha TV
Ajwa Travels

ന്യൂ ഡെല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകള്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടു വരാനുള്ള ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ ഭേദഗതി രാജ്യസഭ പാസ്സാക്കി. ശബ്‌ദ വോട്ടോടെയാണ് ബില്‍ സഭ കടന്നത്.

സെപ്റ്റംബര്‍ 16-നാണ് ബില്‍ ലോകസഭ കടന്നത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ ആവുന്നതോടെ സഹകരണ ബാങ്കുകള്‍ കൂടുതല്‍ മികച്ച നിലയിലേക്ക് എത്തുമെന്നും പ്രൊഫഷണലിസം കൈവരിക്കുമെന്നും കേന്ദ്രം അവകാശപ്പെടുന്നു. ജൂണ്‍ 26-ന് കേന്ദ്രം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ ബില്ലാണ് ഇന്ന് സഭ അംഗീകരിച്ചത്.

നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ആര്‍ബിഐ നിരീക്ഷിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഭേദഗതി ബാധകമാവുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE