കാപ്പിക്കുരു പശു തിന്നെന്ന് ആരോപണം; വയനാട്ടിൽ ക്ഷീരകർഷകന് ക്രൂരമർദ്ദനം

By Trainee Reporter, Malabar News
Coffee bean allegedly eaten by cow; Dairy farmer brutally tortured in Wayanad

വയനാട്: ഉണക്കാനിട്ട കാപ്പിക്കുരു പശു തിന്നെന്ന് ആരോപിച്ച് ക്ഷീരകർഷകന് ക്രൂരമർദ്ദനം. വയനാട് ഓടത്തോട് ഇന്നലെ വൈകിട്ടാണ് സംഭവം. കൽപ്പറ്റ പെരുന്തട്ട സ്വദേശി വിജയനാണ് ക്രൂരമായി മർദ്ദനമേറ്റത്. സംഭവത്തിൽ ഓടത്തോട് സ്വദേശി റസാഖിനെ മേപ്പാടി പോലീസ് അറസ്‌റ്റ് ചെയ്‌തു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

പശുവിനെ മേയ്‌ക്കാനായി ഇന്നലെ വൈകിട്ടാണ് വിജയൻ ഓടത്തോട് പോയത്. മേച്ചുകഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും റസാഖ് വിളിച്ചുവരുത്തി ഇരുമ്പു വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് വിജയൻ പറയുന്നു. തന്റെ പശു കാപ്പിക്കുരു തിന്നിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും റസാഖ് മർദ്ദിക്കുകയായിരുന്നു. വിജയന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്.

സംഭവത്തിന് പിന്നാലെ അവശനായ വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്‌റ്റിലായ റസാഖ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്ക് വിജയനോട് മുൻവൈരാഗ്യം ഇല്ലെന്നാണ് പോലീസിന്റെ വിശദീകരണം. മർദ്ദനത്തിന്റെ യഥാർഥ കാരണം വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്‌തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

Most Read: സംപ്രേഷണ വിലക്ക് നീക്കണം; മീഡിയ വൺ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE