ജീവനക്കാർക്ക് കൃത്യ സമയത്ത് മുഴുവൻ ശമ്പളവും വിതരണം ചെയ്യണം; യുഎഇ

By Team Member, Malabar News
Companies Should Pay Salary On Time In UAE
Ajwa Travels

അബുദാബി: ജീവനക്കാർക്ക് കൃതസമയത്ത് മുഴുവൻ ശമ്പളവും ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന് സ്വകാര്യ സ്‌ഥാപനങ്ങൾക്ക്‌ നിർദ്ദേശം നൽകി യുഎഇ. ശമ്പളം നൽകുന്നതിൽ സ്വകാര്യ കമ്പനികൾ വീഴ്‌ച വരുത്തിയാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ജോലിയില്‍ തൊഴിലാളികള്‍ കാണിക്കുന്ന ആത്‌മാര്‍ഥതക്ക് പകരമായി കൃത്യസമയത്ത് ശമ്പളം ലഭിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി സ്വദേശിവൽകരണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു. കൂടാതെ കൃത്യമായ ശമ്പളം കൃത്യമായ തീയതികളില്‍ തന്നെ ലഭിക്കുന്നത് ജീവനക്കാരുടെ ഉൽപാദനക്ഷമത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 2009 മുതലാണ് യുഎഇ വേജ് പ്രൊട്ടക്ഷന്‍ സിസ്‌റ്റം നിലവിൽ വന്നത്. നിശ്‌ചിത തീയതി കഴിഞ്ഞ് 10 ദിവസത്തിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ കമ്പനിക്ക് 1,000 ദിർഹം പിഴ ചുമത്തും. ശമ്പളം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ഓരോ തൊഴിലാളിയുടെയും പേരില്‍ കമ്പനിക്ക് 5,000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരവധി തൊഴിലാളികള്‍ക്ക് ഇങ്ങനെ കമ്പനി കൃത്രിമം കാണിച്ചിട്ടുണ്ടെങ്കില്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴത്തുക ഉയരും.

Read also: ശങ്കരാചാര്യരുടെ പ്രതിമ പണിയാൻ മധ്യപ്രദേശ്, ചെലവ് 2000 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE