തിരുവമ്പാടിയിൽ സമ്പൂർണ ലോക്ക്‌ഡൗൺ; കൊയിലാണ്ടിയിൽ കർശന നിയന്ത്രണം

By Trainee Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിൽ ഇന്നലെ പുതുതായി 110 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്‌. ഇതിനോടകം 354 പേരാണ് ഇവിടെ രോഗബാധിതരായിട്ടുള്ളത്. ഇതോടെ പഞ്ചായത്തിൽ പോലീസും ആരോഗ്യ വകുപ്പും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഉച്ചയ്‌ക്ക് രണ്ടുവരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം തുറന്ന് പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. തിരുവമ്പാടിക്ക് പുറമെ രോഗവ്യാപനം കൂടുതലുള്ള മുക്കം നഗരസഭയിലെ 19 വാർഡുകളിലും, കൊടുവള്ളി നഗരസഭയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കൊയിലാണ്ടി നഗരസഭയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടിയായി.

മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള മുഴുവൻ വ്യാപാര സ്‌ഥാപനങ്ങളുടെയും പ്രവർത്തന സമയം വൈകീട്ട് ആറുവരെയാക്കി ചുരുക്കി. ഇന്ന് മുതൽ ശനിയാഴ്‌ച വരെയാണ് നിയന്ത്രണം. കൂടാതെ, ഹോട്ടൽ-റെസ്‌റ്റോറന്റുകളുടെ പ്രവർത്തനസമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴുവരെയാക്കി. നഗരസഭയിൽ യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ല. നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ പോലീസ് നിരീക്ഷണവും ശക്‌തമാക്കി. നിലവിൽ നഗരസഭയിലെ 25 വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണാണ്.

Read Also: കാക്കനാട് ലഹരിമരുന്ന് കേസ്; തെളിവെടുപ്പ് തുടരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE