രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ആശങ്ക സൃഷ്‌ടിക്കുന്നു; കാനം രാജേന്ദ്രന്‍

By Syndicated , Malabar News
CPI State Secretary Kanam Rajendran passed away
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ആശങ്ക സൃഷ്‌ടിക്കുന്നുവെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞദിവസം ആലപ്പുഴയിലുണ്ടായ രണ്ടു രാഷ്‌ട്രീയ കൊലപാതകങ്ങള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

‘പരസ്‌പരം പോരടിക്കുന്ന രണ്ടു വര്‍ഗീയ കക്ഷികളാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍. ഇത്തരമൊരു സാഹചര്യത്തിലും സർക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവര്‍ക്ക് പിന്തുണ നൽകുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്’- കാനം ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാൻ എല്ലാ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്ത് വരണമെന്നും കാനം ആവശ്യപ്പെട്ടു.

Read also: ഭർത്താവിനെ തലക്കടിച്ചു കൊന്നു; ഭാര്യ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE