പുതുച്ചേരി; അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം, രാഹുൽ ഗാന്ധി ഇന്നെത്തും

By News Desk, Malabar News
പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി
Ajwa Travels

പോണ്ടിച്ചേരി: പുതുച്ചേരിയിൽ കേവല ഭൂരിപക്ഷം നഷ്‌ടമായ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങി. പ്രതിപക്ഷ നേതാക്കൾ ഇന്ന് ലഫ്റ്റനന്റ് ഗവർണറെ കാണും.

അതേസമയം വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നാരായണസ്വാമി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽഗാന്ധി ഇന്ന് പുതുച്ചേരിയിലെത്തും. തിരഞ്ഞെടുപ്പ് എത്തിനില്‍ക്കെയാണ് പുതുച്ചേരിയിൽ സര്‍ക്കാരിനെ വീഴ്‌ത്തിയുള്ള അട്ടിമറി നീക്കം ഉണ്ടായത്.

നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്‌ടമാവുക ആയിരുന്നു. ബിജെപിയില്‍ ചേരാനുള്ള നീക്കത്തിലാണ് രാജിവെച്ച എംഎല്‍എമാര്‍. ഇതോടെ 30 അംഗ സഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂരിപക്ഷം 14 ആയി ചുരുങ്ങി.

അവിശ്വാസ പ്രമേയത്തിന് മുന്‍പേ മുഖ്യമന്ത്രി നാരായണസ്വാമി രാജിക്ക് തയാറായെങ്കിലും ഹൈക്കമാന്റ് ഇടപെട്ട് തിരുത്തുകയായിരുന്നു. എംഎൽഎമാരെ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചതാണെന്നും ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്‌തെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

Kerala News: കാപ്പനെ നേരിടാൻ പാലായിൽ പദയാത്രയുമായി ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE