കനത്ത തിരിച്ചടി; പഞ്ചാബിലെ യോഗം മാറ്റിവച്ച് കോൺഗ്രസ്

By Team Member, Malabar News
Assembly elections; Congress has released the first phase list of candidates
Rep. Image
Ajwa Travels

ന്യൂഡെൽഹി: പഞ്ചാബിലെ കനത്ത തിരിച്ചടിയെ തുടർന്ന് വ്യാഴാഴ്‌ച പഞ്ചാബിൽ ചേരാനിരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മാറ്റിവച്ചു. കോൺഗ്രസ് തട്ടകമായിരുന്ന പഞ്ചാബിൽ ആംആദ്‌മി പാർട്ടി വൻ വിജയം നേടിയതിന് പിന്നാലെയാണ് യോഗം മാറ്റിവെക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

117 മണ്ഡലങ്ങളിലെ 90 എണ്ണത്തിലും ആംആദ്‌മി പാർട്ടി മുന്നിലാണ്. 14 സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ് മുന്നിലുള്ളത്. കൂടാതെ ശിരോമണി അകാലിദള്‍ സഖ്യം 10 സീറ്റുകളിലും, ബിജെപി 3 സീറ്റുകളിലുമാണ് മുന്നിട്ടു നിൽക്കുന്നത്. പഞ്ചാബിൽ അധികാരം നേടാൻ വേണ്ടുന്ന കേവല ഭൂരിപക്ഷം 59 സീറ്റുകളാണ്. 

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് കോൺഗ്രസിനുണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് സിങ് ഛന്നിയും, പഞ്ചാബ് പിസിസി അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിന്ധുവും മണ്ഡലങ്ങളില്‍ പിന്നിലാണ്. ഒപ്പം തന്നെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിൽ പലരും നിലവിൽ കനത്ത തിരിച്ചടി നേരിടുകയാണ്. 

Read also: മീഡിയ വൺ സംപ്രേഷണ വിലക്ക്; എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE