തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. താൻ കിഫ്ബിക്കെതിരെ അല്ലെന്ന് ചെന്നിത്തല. എന്നാൽ അതിലെ അഴിമതിയും കൊള്ളയും വഴിവിട്ട നിയമനങ്ങളും ഗൗരവപൂർവം ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിഎജി റിപ്പോർട്ടിൽ കിഫ്ബിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍ വിശദമായി ചർച്ച ചെയ്യണം. മുഖ്യമന്ത്രി എല്ലാം മറച്ച് വെയ്‌ക്കുകയാണെന്നും വിഷയത്തിൽ രാഷ്‌ട്രീയം കലർത്തുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം കിഫ്ബി വിവാദത്തിൽ സിഎജിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. സാഡിസ്‌റ്റ് മനോഭാവമുള്ള ചിലർ കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് പിണറായിയുടെ കുറ്റപ്പെടുത്തൽ. തുടക്കം കുറിച്ചതൊന്നും ഈ സർക്കാർ മുടക്കില്ലെന്നും കേരളം ഒരിഞ്ച് പോലും മുന്നോട്ട് പോകാതിരിക്കാനാണ് ചിലരുടെ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു.
National News: ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു