കോൺഗ്രസ്‌ അംഗത്വ വിതരണം; രണ്ടാഴ്‌ച കൂടി നീട്ടി നൽകണമെന്ന് കെപിസിസി

By Staff Reporter, Malabar News
kpcc-meeting
Representational Image
Ajwa Travels

തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന് രണ്ടാഴ്‌ച കൂടി സമയം നീട്ടി ചോദിക്കാനൊരുങ്ങി സംസ്‌ഥാന കോണ്‍ഗ്രസ് നേതൃത്വം. അംഗത്വവിതരണം ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ 10.4 ലക്ഷം അംഗത്വമാണ് ഡിജിറ്റലായി ചേര്‍ത്തിരിക്കുന്നത്. പേപ്പര്‍ രൂപത്തില്‍ നല്‍കിയ അംഗത്വത്തിന്റെ പൂര്‍ണമായ കണക്ക് ഇതുവരെ നേതൃത്വത്തിന് ലഭിച്ചിട്ടില്ല.

രണ്ടാഴ്‌ച കൂടി സമയം ലഭിച്ചാല്‍ 26,400 ബൂത്ത് കമ്മിറ്റികളില്‍ നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. മറ്റ് സംസ്‌ഥാനങ്ങളില്‍ ഡിസംബറില്‍ തന്നെ അംഗത്വ വിതരണം ആരംഭിച്ചിരുന്നെങ്കിലും കേരളത്തില്‍ മാര്‍ച്ച് 25ന് ശേഷമാണ് ആരംഭിച്ചത്.

തുടർന്ന് അംഗത്വ വിതരണം ഏപ്രില്‍ 15 വരെ നീട്ടിയിരുന്നു. വിവിധ സംസ്‌ഥാന കമ്മിറ്റികള്‍ ആവശ്യപ്പെട്ടതിനാലാണ് വിതരണം നീട്ടിയതെന്നാണ് സൂചന. മാര്‍ച്ച് 31നുള്ളില്‍ കേരളത്തില്‍ അൻപത് ലക്ഷത്തോളം പേരെ അംഗത്വത്തിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നാല് ലക്ഷം പേരെയായിരുന്നു ആകെ ചേര്‍ക്കാന്‍ കഴിഞ്ഞത്.

Read Also: ‘ദി ഡെൽഹി ഫയൽസ്’; പുതിയ ചിത്രവുമായി വിവേക് അഗ്‌നിഹോത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE