മലപ്പുറം: പാചകവാതക-ഇന്ധനവില വർധനക്കെതിരെ മലപ്പുറത്ത് കോൺഗ്രസ് പ്രതിഷേധം. ഇരുചക്ര വാഹനങ്ങൾ ഉന്തി വില വർധനവിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ഐസിസിയുടെ നിർദ്ദേശത്തെ തുടർന്ന് പാചകവാതക, ഇന്ധനവില വർധനക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മലപ്പുറത്തും ഡിസിസി നേതാക്കൾ പ്രതിഷേധിക്കുന്നത്.
മലപ്പുറം കുന്നുമ്മലിലാണ് പ്രതിഷേധം നടക്കുന്നത്. നേതാക്കൾ വാഹനം ഉന്തിയും പാചക വാതക സിലിണ്ടർ കൈയിലേന്തിയുമാണ് പ്രതിഷേധിക്കുന്നത്. മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്, ആരാട്യൻ ഷൗക്കത്ത് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
‘അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് ഇന്ന് മലപ്പുറത്ത് റാലി നടത്തിയത്. ഈ ഒരു സമരം കൊണ്ട് ഇത് അവസാനിക്കുകയല്ല, ഇതൊരു വലിയ പ്രക്ഷോഭത്തിന്റെ തുടക്കമായിട്ടാണ് മലപ്പുറം ഡിസിസി കാണുന്നതെന്നും’ ആരാട്യൻ ഷൗക്കത്ത് പ്രതികരിച്ചു.
Most Read: പാളത്തിൽ അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ചെണ്ണം ഭാഗികമായും റദ്ദാക്കി