കോഴിക്കോട്: എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എംകെ രാഘവൻ എംപി. പുതിയ ഘടക കക്ഷിയായ എൻസികെക്ക് നൽകിയ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തില്ലെങ്കിൽ വലിയ പരാജയത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രബല പാർട്ടിയായ സിഎംപിക്ക് അടക്കം ഒരു സീറ്റാണ് അനുവദിച്ചിട്ടുളളത്. ഈ സാഹചര്യത്തിൽ എൻസിപിയിൽ നിന്ന് വന്ന മാണി സി കാപ്പന്റെ എൻസികെക്ക് രണ്ട് സീറ്റുകൾ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഘടകകക്ഷിയായ എൻസികെക്ക് നൽകിയ എലത്തൂർ സീറ്റിൽ സുൽഫീക്കർ മയൂരിയാണ് സ്‌ഥാനാർഥിയാണ് മൽസരിക്കുന്നത്. ഇദ്ദേഹം പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് പത്രിക സമർപ്പിച്ച ശേഷം പോലീസ് സംരക്ഷണത്തിലാണ് സുൽഫീക്കർ മയൂരി മടങ്ങിയത്.
Read also: മുഖ്യമന്ത്രിക്ക് എതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം; ഇഡിക്കെതിരെ പോലീസ് കേസെടുത്തു