കണ്ണൂർ: ദേശീയ പണിമുടക്കിൽ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദി നിർമാണം മുടക്കമില്ലാതെ നടത്തുന്നതിൽ സിപിഎമ്മിനെതിരെ വ്യാപക വിമർശം. സർക്കാർ അനുകൂലിക്കുന്ന പണിമുടക്കിൽ ജനങ്ങൾ വലയുമ്പോഴും പാർട്ടി കോൺഗ്രസ് വേദി നിർമാണം തകൃതിയായി നടക്കുന്നുവെന്നാണ് ആക്ഷേപം.
നായനാർ അക്കാദമിയിലെയും ടൗൺ സ്‌ക്വയറിലെയും വേദി നിർമാണമാണ് പണിമുടക്ക് ദിവസവും പുരോഗമിക്കുന്നത്. പോലീസ് മൈതാനിയിലെ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ വേദിയുടെ നിർമാണത്തിനും പണിമുടക്ക് ബാധകമായില്ല.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്തെത്തി. മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നിർമാണത്തിന് എത്തിയവരിൽ ഏറെയും. ചെറിയ പണികൾ മാത്രമാണ് നടക്കുന്നതെന്നും ജോലിക്കാർ അവിടെ തന്നെ താമസിക്കുന്നവർ ആണെന്നും എംവി ജയരാജൻ പ്രതികരിച്ചു.
Most Read: കോവിഡ് കുറഞ്ഞു; ബോധവൽക്കരണ കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് സർക്കാർ