ബിജെപിക്കെതിരെ മതേതര കക്ഷികൾ ഒന്നിക്കണം; യെച്ചൂരി

By News Desk, Malabar News
Sitaram Yechuri-akg centre attack
Ajwa Travels

കണ്ണൂർ: ബിജെപിക്കെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സന്ദർഭത്തിനൊത്ത് ഉയരാൻ മതേതര പാർട്ടികൾ ശ്രമിക്കണം. എവിടെ നിൽക്കുന്നുവെന്ന് കോൺഗ്രസ് പ്രഖ്യാപിക്കണം. നിലപാട് പറയണം. വർഗീയ ശക്‌തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്ന ഇച്‌ഛാ ശക്‌തിയുടെ സമ്മേളനമാണ് ഇതെന്നും യെച്ചൂരി സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ പറഞ്ഞു.

പാർട്ടി ഏകകണ്‌ഠേനയാണ് തീരുമാനങ്ങൾ എടുത്തത്. ഫാസിസത്തെ തോൽപ്പിക്കാൻ ചെങ്കൊടിക്ക് കഴിയുമെന്ന് നരേന്ദ്ര മോദിക്ക് അറിയാം. പാർട്ടിയുടെ സംഘടനാ ശേഷി വർധിപ്പിക്കാനുള്ള തീരുമാനങ്ങൾ പാർട്ടി കോൺഗ്രസിൽ ഉണ്ടായി. ബിജെപിക്കെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണം. സന്ദർഭത്തിനൊത്ത് ഉയരാൻ മതേതര പാർട്ടികൾ ശ്രമിക്കണം. പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് പങ്കെടുത്തില്ല.

സെമിനാറിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നു. കേരളത്തിലെ ജനകീയ ബദലിനെ ദേശീയ തലത്തിൽ പാർട്ടി ഉയർത്തിക്കാട്ടും. കേരള മാതൃക രാജ്യമാകെ പ്രചരിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.

Most Read: ‘ഞാൻ ഇപ്പോഴും കോൺഗ്രസ്‌ പ്രവർത്തകൻ തന്നെ’; കെവി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE