ന്യൂഡെൽഹി: കൂനൂർ ഹെലികോപ്‌ടർ അപകടത്തിലെ അന്വേഷണ റിപ്പോർട് പുറത്ത്. അട്ടിമറിയോ, യന്ത്രതകരാറോ, പൈലറ്റിന്റെ പിഴവോ കാരണമല്ല അപകടം നടന്നതെന്നാണ് റിപ്പോർട്. അപ്രതീക്ഷിതമായി കാലാവസ്‌ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
കാലാവസ്‌ഥാ മാറ്റത്തെ തുടർന്ന് ഹെലികോപ്‌ടർ മേഘങ്ങൾക്ക് ഉള്ളിലേക്ക് കയറിയത് അപകടത്തിനിടയാക്കിയെന്ന് റിപ്പോർട് ചൂണ്ടിക്കാട്ടുന്നു. ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ സംയുക്‌ത സൈനിക മേധാവിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്‌ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു.
വ്യോമസേനയുടെ എം-17 ഹെലികോപ്‌ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നു. സംയുക്‌ത സൈനിക മേധാവിയുടെ ഓഫിസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്.
Read Also: മാളുകളിൽ പ്രവേശന നിയന്ത്രണം; സർക്കാർ ഓഫിസുകളിൽ ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം