വയനാട്: നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കടുവാ കണക്കെടുപ്പ് തുടങ്ങി. കർണാടകയിലെ ആറ് കടുവാ സങ്കേതങ്ങളിലാണ് ഇന്നലെ മുതൽ കണക്കെടുപ്പ് ആരംഭിച്ചത്. കണക്കെടുപ്പ് എട്ട് ദിവസം നീണ്ടുനിൽക്കും. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള നാഗർഹോള, ബന്ദിപ്പൂർ എന്നിവയ്‌ക്ക് പുറമെ ഭദ്ര, ബന്നാർഘട്ട, കാളി, ബിആർടി എന്നീ സങ്കേതങ്ങളിലും കണക്കെടുപ്പ് നടക്കുന്നുണ്ട്.
വയനാട് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള നാഗർഹോള, വായനാടിനോടും മുതുമല കടുവാ സങ്കേതത്തിനോട് ചേർന്നുള്ള ബന്ദിപ്പൂരിലും കടുവകളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. രാജ്യത്ത് കടുവകളുടെ മെച്ചപ്പെട്ട ആവാസ കേന്ദ്രമായി ഈ വനപ്രദേശം മാറിയിട്ടുണ്ട്. നാല് വർഷം മുമ്പ് നടത്തിയ കണക്കെടുപ്പിൽ 524 കടുവകളുമായി കർണാടക രാജ്യത്ത് രണ്ടാം സ്‌ഥാനത്ത് എത്തിയിരുന്നു.
ഇക്കൊല്ലം ഒന്നാം സ്‌ഥാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മേൽനോട്ടത്തിലും മാർഗ നിർദ്ദേശം അനുസരിച്ചുമാണ് കണക്കെടുപ്പ് നടക്കുന്നത്. കണക്കെടുപ്പ് ആരംഭിച്ചതോടെ വനത്തിലേക്കുള്ള എല്ലാ പ്രവേശനവും നിർത്തിവെച്ചിട്ടുണ്ട്. അനധികൃതമായി വനത്തിൽ പ്രവേശിക്കുന്നവരുടെ പേരിൽ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Most Read: റോഡുപണി; നിലവാരം ഉറപ്പാക്കാൻ ഓട്ടോമാറ്റിക് പരിശോധനാ ലാബ്