തിരുവനന്തപുരം: ആറ്റിങ്ങലില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്, ഭാര്യ ശ്യാമള എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്മക്കളും വിദേശത്താണ്. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. ശ്യാമള നേരത്തെ ക്യാന്‍സര്‍ ബാധിച്ച് ചികിൽസയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയക്കും.
Read also: അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണം; ആവശ്യവുമായി ബന്ധുക്കള്‍