ഗുവഹാത്തി: നാഗാലാന്‍ഡില്‍ നായ മാംസം വില്‍ക്കാന്‍ അനുമതി നല്‍കി ഗുവഹാത്തി ഹൈക്കോടതി. നായ മാംസ വിൽപനക്ക് കഴിഞ്ഞ ജൂലായ് 2ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഇനിമുതല്‍ സംസ്‌ഥാനത്ത് നായ മാംസത്തിനുള്ള വാണിജ്യ ഇറക്കുമതി, വ്യാപാരം, വില്‍പന എന്നിവക്ക് വിലക്ക് ഉണ്ടാകില്ല.
നായകളോടുള്ള ക്രൂരത നിരോധിക്കണം എന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ (ഫിയാപോ) നല്‍കിയ നിവേദനത്തിനു പിന്നാലെ ജൂലൈ രണ്ടിനായിരുന്നു സംസ്‌ഥാന സര്‍ക്കാര്‍ നായ മാംസം നിരോധിച്ചത്.
വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ സെപ്‌തംബര്‍ 14ന് ഹൈക്കോടതി നാഗാലാന്‍ഡ് സര്‍ക്കാരിന് അവസരം നല്‍കിയിരുന്നു എങ്കിലും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. ഇതോടെയാണ് നായ മാംസ വില്‍പനക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിച്ചതും വിലക്ക് നീക്കം ചെയ്‌തതും.
Read Also: രാജ്യത്ത് കോവിഡ് പരിശോധന പത്തിലൊന്ന് പേര്‍ക്ക്; കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍