കോടതി അലക്ഷ്യം; കുണാൽ കമ്രക്കും രചിത താനേജക്കും സുപ്രീം കോടതിയുടെ നോട്ടീസ്

By Staff Reporter, Malabar News
malabarnews-rachitha

ന്യൂഡെൽഹി: സ്‌റ്റാൻഡ്‌ അപ്പ് കൊമേഡിയൻ കുണാൽ കമ്രക്കും കാർട്ടൂണിസ്‌റ്റ് രചിത തനേജക്കും എതിരായ കോടതി അലക്ഷ്യ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഇരുവരും ആറ് ആഴ്‌ചക്കുള്ളിൽ മറുപടി നൽകണം.

റിപ്പബ്ളിക്ക് ടിവി എഡിറ്റർ എൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്‌തതിനാണ് കുണാൽ കമ്രക്കെതിരായ കോടതി അലക്ഷ്യ ഹരജി.

ബിജെപിയുമായി കോടതി സഹകരിക്കുന്നു എന്നാരോപിച്ച് വരച്ച കാർട്ടൂണിനാണ് രചിത തനേജക്കെതിരായ കോടതി അലക്ഷ്യ ഹരജി. ഇരുവർക്കും എതിരായ കോടതി അലക്ഷ്യ നടപടികൾക്ക് നേരത്തെ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകിയിരുന്നു.

Read Also: ഒൻപതിൽ അധികം സിം കാർഡുള്ളവർ തിരിച്ചേൽപ്പിക്കണം; കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE