ഒൻപതിൽ അധികം സിം കാർഡുള്ളവർ തിരിച്ചേൽപ്പിക്കണം; കേന്ദ്ര സർക്കാർ

By Staff Reporter, Malabar News
malabarnews-sim
Rep. Image
Ajwa Travels

ന്യൂഡെൽഹി: സ്വന്തം പേരിൽ ഒൻപതിൽ അധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ മടക്കി നൽകണമെന്ന് കേന്ദ്ര സർക്കാർ അറിയിപ്പ്. ജനുവരി പത്താം തീയതിക്കകം സിമ്മുകൾ അതതു സർവീസ് പ്രൊവൈഡർമാർക്ക് മടക്കിയേൽപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്‌താക്കൾക്ക് ടെലികോം മന്ത്രാലയം അയച്ചു തുടങ്ങി.

കേന്ദ്രസർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരു വ്യക്‌തിക്ക് കൈവശം വെക്കാൻ കഴിയുക. അധികമായുള്ള സിം കാർഡുകൾ തിരികെ നൽകിയില്ലെങ്കിൽ നേരിട്ട് നോട്ടിസ് നൽകാനാണ് ടെലികോം മന്ത്രാലയത്തിന്റെ തീരുമാനം.

ഒരു വ്യക്‌തിക്ക് ഒരു കമ്പനിയുടെ എത്ര സിം ഉണ്ടെന്ന കണക്ക് മാത്രമേ അതതു കമ്പനികൾക്ക് ഉണ്ടാവൂ. എന്നാൽ ടെലികോം മന്ത്രാലയത്തിന്റെ കൈവശം ഒരാൾക്കുള്ള സിം കാർഡുകളുടെ പൂർണ വിവരങ്ങൾ ഉണ്ടാകും. ദീർഘകാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാർഡുകൾ സാധാരണഗതിയിൽ റദ്ദാക്കുകയാണ് പതിവ്.

Read Also: ബംഗാളിൽ അധികാര വടംവലി തുടരുന്നു; ചീഫ് സെക്രട്ടറിയും ഡിജിപിയും ഡെൽഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE