കേരളാ ബജറ്റിന്റെ കവര്‍ ചിത്രം; പിന്നിൽ കാസര്‍ഗോഡെ ഒന്നാം ക്ളാസുകാരൻ

By News Desk, Malabar News
ജീവന്‍ വരച്ച ബജറ്റിന്റെ കവര്‍ ചിത്രവും ജെൻഡർ ബജറ്റിന്റെ കവര്‍ ചിത്രവും
Ajwa Travels

കാസര്‍ഗോഡ്: ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച കേരള ബജറ്റ് 2021ന്റെ കവര്‍ ചിത്രത്തിന് പിന്നില്‍ കാസര്‍ഗോഡെ ഒന്നാം ക്ളാസ് വിദ്യാര്‍ഥി ജീവനാണ്. ജെന്‍ഡര്‍ ബജറ്റിന്റെ കവര്‍ ചിത്രവും ഈ കൊച്ചു മിടുക്കന്റേതു തന്നെയാണ്.

കാസര്‍കോട് ഇരിയണ്ണി പിഎഎല്‍പി സ്‌കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിയായ ജീവന്‍ വി വരച്ച ചിത്രമാണ് ബജറ്റ് പ്രസംഗത്തിന്റെ കവര്‍ പേജിനായി മന്ത്രി ഉള്‍പെടുത്തിയത്. ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകന്‍ സരീഷിന്റെയും ഇതേ സ്‌കൂളിലെ യുപി വിഭാഗം അധ്യാപിക രോഷ്‌നിയുടെയും മകനാണ് ജീവന്‍.

ജീവന്റെ പിതാവ് സരീഷ് അത്യാവശ്യം വരക്കാറുണ്ട്. പിതാവിന്റെ വരയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജീവനും വരക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്കില്‍ ‘ജീവന്റെ വരകള്‍’ എന്ന പേരില്‍ പേജ് ഉണ്ടാക്കി ജീവന്‍ വരക്കുന്ന ചിത്രങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

‘ലോക്‌ഡൗണ്‍ കാലത്ത് കുട്ടികളുടെ സര്‍ഗ ശേഷിയുടെ പ്രകാശനത്തിനു വേണ്ടി അക്ഷരവൃക്ഷം എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അതിബൃഹത്തായ പങ്കാളിത്തമാണ് അതിനു ലഭിച്ചത്. ഈ സൃഷ്‌ടികളില്‍ നിന്നാണ് ബജറ്റ് അവതരണത്തിനായുള്ള ചിത്രങ്ങളും കവിതകളും തിരഞ്ഞെടുത്തത്’ എന്നാണ് തോമസ് ഐസക് അദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇതിനെ കുറിച്ചു എഴുതിയത്.

Malabar News: മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സീറ്റ് കോണ്‍ഗ്രസിന് നല്‍കണം; ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE