മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സീറ്റ് കോണ്‍ഗ്രസിന് നല്‍കണം; ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്

By Staff Reporter, Malabar News
congress
Representational Image
Ajwa Travels

പാലക്കാട്: മണ്ണാര്‍ക്കാട് അസംബ്‌ളി നിയോജകമണ്ഡലം കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ആവശ്യമുന്നയിച്ച് സംസ്‌ഥാന-ജില്ല കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്‌ത കത്ത് നല്‍കിയിരിക്കുകയാണ്.

നിലവില്‍ മുസ്‌ലിം ലീഗിനാണ് ഇവിടെ സീറ്റ്. 1970കളില്‍ സിപിഐ യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ധാരണ പ്രകാരം ഒരു തവണ മണ്ണാര്‍ക്കാട് സീറ്റ് കോണ്‍ഗ്രസ് സിപിഐക്ക് നല്‍കിയിരുന്നു. എന്നാല്‍ 1980ല്‍ കോണ്‍ഗ്രസ് രണ്ടായി നിന്നപ്പോള്‍ മണ്ണാര്‍ക്കാട് സീറ്റ് മുസ്‌ലിം ലീഗിന് നല്‍കുക ആയിരുന്നു.

അതേസമയം സംഘടനാപരമായി കോണ്‍ഗ്രസിന് ശക്‌തിയുള്ള അസംബ്‌ളി മണ്ഡലമായ മണ്ണാര്‍ക്കാട് കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണെന്ന് യൂത്ത് കോണ്‍ഗ്രസ് കത്തില്‍ വ്യക്‌തമാക്കുന്നു.

മാത്രവുമല്ല അട്ടപ്പാടിയിലെ ആദിവാസികള്‍ക്കും മധ്യ ജനവിഭാഗങ്ങള്‍ക്കും മലയോര കര്‍ഷകര്‍ക്കും തമിഴ് കുടിയേറ്റക്കാര്‍ക്കും സ്വാധീനമുള്ള മേഖലയില്‍ ലീഗ് എംഎല്‍എമാര്‍ക്ക് സാമൂഹിക സന്തുലിതാവസ്‌ഥ നിലനിര്‍ത്തുവാന്‍ സാധിച്ചില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

Malabar News: കോവിഡ് രോഗിയുമായി വിദേശത്ത് നിന്നും ആദ്യമായി എയര്‍ ആംബുലന്‍സ് കോഴിക്കോടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE