യുഎഇയില്‍ കോവിഡ് ബാധ വര്‍ധിക്കുന്നു

By Staff Reporter, Malabar News
MALABARNEWS-UAE
Representational Image
Ajwa Travels

അബുദാബി: യുഎഇയില്‍ കോവിഡ് രോഗം വീണ്ടും വര്‍ധിക്കുന്നു. പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നാണ് ഏറ്റവും കൂടിയ കണക്കുകള്‍ രേഖപ്പെടുത്തിയത്. 1578 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്. 1550 പേര്‍ രോഗമുക്‌തി നേടി.

ചികിൽസയിൽ ഇരുന്ന രണ്ട് പേര്‍ കൂടി ഇന്ന് മരണപ്പെട്ടു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 120,710 ആയി.ഇതില്‍ 113,364 പേര്‍ രോഗമുക്തി നേടി. 6872 പേര്‍ നിലവില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട് .

ആകെ മരണം 474 ആണ്. 114,483 കോവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്. ഇതുവരെ 12.1 ദശലക്ഷത്തില്‍ അധികം കോവിഡ് പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നു.

രാജ്യത്ത് പ്രധാന വരുമാനായ ടൂറിസം അടക്കമുള്ള മേഖലകള്‍ തുറന്നു കൊടുത്തിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പല സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്‌തിരുന്നു.

Read Also: സൗദിയില്‍ വീണ്ടും അംബാസിഡര്‍ പദവിയില്‍ വനിതയെ നിയമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE