ലോകത്തിലെ കോവിഡ് കേസുകൾ 2 കോടി 15 ലക്ഷം പിന്നിട്ടു ; 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ ഇന്ത്യയിൽ

By Desk Reporter, Malabar News
Covid 19_2020 Aug 16
Representational Image
Ajwa Travels

ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 15 ലക്ഷം പിന്നിട്ടതായി വേൾഡോമീറ്ററിന്റെ കണക്കുകൾ. ആകെ മരണം 7, 67, 956 ആണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായതും മരണപ്പെട്ടതും. 55 ലക്ഷത്തിനടുത്താണ് അമേരിക്കയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം, ഇവരിൽ 1, 72, 606 പേർ ഇതുവരെ മരണപ്പെട്ടു. 33 ലക്ഷം രോഗികളും ഒരു ലക്ഷത്തിലധികം മരണവുമായി ബ്രസീലാണ് രണ്ടാമത്.

പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇന്നലെ 25 ലക്ഷം പിന്നിട്ടിരുന്നു. ആകെ മരണം അമ്പതിനായിരം കടക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത് ഇന്ത്യയിലാണ്. 63,986 പേർക്കാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽ 53,523 പേർക്കും ബ്രസീലിൽ 38,937 പേർക്കുമാണ് ഒരു ദിവസത്തിനിടെ രോഗബാധ.

ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഇന്നലെയും ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12,020 പേർക്കാണ് ഇന്നലെ മാത്രം രോഗബാധയുണ്ടായത്. തമിഴ്നാട്ടിൽ 5860 ഉം, ആന്ധ്രയിൽ 8818മാണ് ഇന്നലെ മാത്രം റിപ്പോർട്ട്‌ ചെയ്ത രോഗികളുടെ എണ്ണം. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ രോഗബാധ ആശങ്കാജനകമായി തീരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ കണക്കുകൾ ഉയരാൻ തുടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE