കോവിഡ് ബാധ; ബോളിവുഡ് നടൻ ബിക്രംജീത്ത് അന്തരിച്ചു

By Staff Reporter, Malabar News
bikramjeeth-kanwarpal
Ajwa Travels

മുംബൈ: ബോളിവുഡ് സിനിമകളിലൂടെയും, ടിവി ഷോകളിലൂടെയും ശ്രദ്ധേയനായ നടൻ ബിക്രംജീത്ത് അന്തരിച്ചു. കോവിഡ് മൂലമാണ് മരണം. 52 വയസായിരുന്നു. നിരവധി പ്രമുഖർ ബിക്രംജീത്തിന് ആദരാഞ്‌ജലികൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നു. അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിന് മുൻപ് സൈന്യത്തിൽ സേവനം അനുഷ്‌ഠിച്ച വ്യക്‌തി കൂടിയാണ് ബിക്രംജീത്ത്.

സൈന്യത്തിലെ തന്റെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ‘പേജ് 3’, ‘പ്രേം രത്തൻ ധൻ പായോ’, ‘2 സ്‌റ്റേറ്റ്സ്’, ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഡോൺ’, സൂര്യയുടെ ‘അഞ്ചാൻ’ തുടങ്ങിയ സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ചു. റാണ ദഗുബട്ടി, അതുൽ കുൽക്കർണി, തപ്‌സി പന്നു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ദി ഗാസി അറ്റാക്ക്’ ആണ് പുറത്തിറങ്ങിയ അവസാന ചിത്രം.

Read Also: ഡെൽഹിയിൽ വ്യാജ റെംഡെസിവിർ വിൽപന; രണ്ട് പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE