37 ലക്ഷം കടന്ന് രോഗബാധിതർ; രാജ്യത്ത്‌ കോവിഡ് പിടിമുറുക്കുന്നു

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 78,357 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. 37,69,523 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 1045 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ കോവിഡ് മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 66,333 ആയി ഉയർന്നു. ആകെ രോഗബാധിതരിൽ 8,01,282 പേരാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 29,01,908 പേരും രോഗമുക്തരായി. 76.98 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.

രാജ്യത്ത് മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ. രാജ്യത്ത്‌ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 56 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. കോവിഡ് വ്യാപിക്കുന്നതിനോടൊപ്പം തന്നെ ഈ സംസ്ഥാനങ്ങളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഉള്ള വർദ്ധന ആശ്വാസം പകരുന്നതാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് ബാധിതരായിട്ടുള്ളത്. കഴിഞ്ഞ ദിവസം 15,765 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗികൾ 8,08,306 ആയി ഉയർന്നിട്ടുണ്ട്. ഒപ്പം തന്നെ കോവിഡ് ബാധിച്ച് ഇതുവരെ 24,903 ആളുകളാണ് മഹാരാഷ്ട്രയിൽ മരിച്ചത്.

കർണാടകയിൽ ഇതുവരെ 3,51,481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 9,058 ആളുകൾക്ക് രോഗം സ്ഥിരീകരിക്കുകയും 135 ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്. 5,837 പേരാണ് കർണാടകയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടിലും രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,928 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 4,33,969 ആയി ഉയർന്നിട്ടുണ്ട്. 96 ആളുകളാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ 7418 പേരാണ് തമിഴ്നാട്ടിൽ കോവിഡ് മൂലം മരണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE