തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ ടിപിആർ 35 ശതമാനത്തിന് താഴെ എത്തുന്നത്. ഇത് സംസ്‌ഥാനത്ത് ആശ്വാസം പകരുന്നുണ്ടെങ്കിലും, കോവിഡ് മരണം ഉയർന്ന് തുടരുന്നത് കൂടുതൽ ആശങ്ക സൃഷ്‌ടിക്കുകയാണ്. പ്രതിദിനം 200ഓളം കോവിഡ് മരണങ്ങളാണ് സംസ്‌ഥാനത്ത് നിലവിൽ രേഖപ്പെടുത്തുന്നത്.
ജനുവരി ആദ്യ ആഴ്‌ചയില്‍ 45 ശതമാനവും രണ്ടാം ആഴ്‌ചയില്‍ 148 ശതമാനവും മൂന്നാം ആഴ്‌ചയില്‍ 215 ശതമാനവും ആയി കോവിഡ് കേസുകൾ വർധിച്ചിരുന്നു. ഇതാണ് ഇപ്പോൾ 40 ശതമാനത്തിന് താഴെ എത്തിയത്. രോഗവ്യാപനനിരക്ക് കുറഞ്ഞെങ്കിലും മരണനിരക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ 28 മരണവും രേഖകൾ ഹാജരാക്കിയ 197 മരണവും ഉൾപ്പടെ 225 മരണമാണ് ഒറ്റ ദിവസം സ്‌ഥിരീകരിച്ചത്. ഇത് വലിയ ആശങ്കകൾക്കാണ് വഴിവെക്കുന്നത്.
കോവിഡ് മരണം ഇത്രയധികം ഉയരുന്നതിന്റെ കാരണം വിശദമായി പഠിക്കണമെന്ന് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തിൽ ഇതുവരെ ഫലം കണ്ടിട്ടില്ല. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയതോടെ ഇവിടങ്ങളിൽ സിനിമ തിയേറ്ററുകളും, ജിംനേഷ്യങ്ങളും തുറന്നു.
Read also: കുടിവെള്ള ക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി