അബുദാബി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി അധികൃതർ വ്യക്‌തമാക്കി. 1,609 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,584 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരാകുകയും ചെയ്‌തു.
കൂടാതെ കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ ഒരു കോവിഡ് മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 9,61,345 പേര്‍ക്ക് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,41,637 പേര്‍ ഇതിനോടകം തന്നെ രോഗമുക്‌തരായി.
രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് 2,323 പേരാണ് ഇതുവരെ മരണപ്പെട്ടത്. കൂടാതെ രോഗബാധിതരായി നിലവില്‍ 17,385 ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിൽസയിൽ കഴിയുന്നുണ്ട്.
Read also: ‘ബ്രഹ്‌മാണ്ഡം’; തരംഗമായി പൊന്നിയിൻ സെൽവൻ, ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ