‘ബ്രഹ്‌മാണ്ഡം’; തരംഗമായി പൊന്നിയിൻ സെൽവൻ, ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ

By News Desk, Malabar News
Ponniyin selvan teaser super hit
Ajwa Travels

കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ ടീസർ എല്ലാ ഭാഷകളിലും സൂപ്പർ ഹിറ്റ്. കഴിഞ്ഞ ദിവസമാണ് തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് തുടങ്ങി അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയത്. പ്രമുഖർ പങ്കെടുത്ത വർണാഭമായ ചടങ്ങിലായിരുന്നു ടീസർ റിലീസ്. 1.20 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ തമിഴ് ടീസർ ഇതിനോടകം 6.5 മില്യൺ കടന്നു. ഒറ്റ ദിവസം കൊണ്ടാണ് ഇത്രയും കാഴ്‌ചക്കാർ.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ വമ്പൻ താരനിരയുമായി എത്തുന്ന ചിത്രം തിയേറ്ററുകളിൽ എത്താൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്‍മി തുടങ്ങി നിരവധി മുൻനിരതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്‌ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. അതിഗംഭീര സെറ്റും കണ്ണഞ്ചിപ്പിക്കുന്ന യുദ്ധരംഗങ്ങൾകൊണ്ടും സമ്പുഷ്‌ടമാണ് പൊന്നിയിൻ സെൽവൻ ടീസർ. ജയം രവിയാണ് പൊന്നിയിൻ സെൽവനായി എത്തുന്നത്. കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ.

ചിത്രത്തിന്റെ സംഗീതം എആർ റഹ്‌മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. സെപ്‌റ്റംബർ 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Most Read: അവധി കഴിഞ്ഞെത്തിയപ്പോൾ സ്‌കൂൾ കാണാനില്ല; നടുറോഡിൽ കുട്ടികളെ പഠിപ്പിച്ച് അധ്യാപകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE