വടകരയിൽ ആശങ്കയേറുന്നു; ഇന്നലെ 45 പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ

By Desk Reporter, Malabar News
vadakara covid cases_2020 Sep 03
Representational Image
Ajwa Travels

വടകര: നഗരസഭ പരിധിയിൽ പുതുതായി 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അമൃത വിദ്യാലയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് 39 പേരെ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയതായും സൂചനകളുണ്ട്.

ഇതുവരെ 285 പേർക്കാണ് നഗരപരിധിയിൽ രോഗം സ്ഥിരീകരിച്ചത്. 125 പേർ രോഗമുക്തരായി, 160 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

നൂറോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് അമൃത വിദ്യാലയത്തിലെ എഫ്എൽടിസിയിൽ ഒരുക്കിയിരിക്കുന്നത്. മൂന്ന് ഡോക്ടർമാർ അടക്കം 9 ആരോഗ്യപ്രവർത്തകരെയാണ് ഇവിടെ നിയമിച്ചത്.

വടകര മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചുവെന്ന വാർത്തകൾ തുടക്കത്തിൽ വന്നെങ്കിലും പിന്നീട് പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു. 12 വാർഡുകളാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകൾ

വാർഡ്‌ NO: 03 കുളങ്ങരത്ത്
വാർഡ്‌ NO: 06 പരവന്തല
വാർഡ്‌ NO: 07 വടകര തെരു
വാർഡ്‌ NO: 09 കോട്ടപ്പറമ്പ്
വാർഡ്‌ NO: 22 മാമ്പള്ളി
വാർഡ് NO: 32 നല്ലാടത്ത്
വാർഡ്‌ NO: 37 കക്കട്ടിൽ
വാർഡ്‌ NO: 38 തുരുത്തിയിൽ
വാർഡ് NO: 39 കയ്യിൽ
വാർഡ്‌ NO: 40 അഴിത്തല
വാർഡ്‌ NO: 43 നാടോൽ
വാർഡ്‌ NO: 45 പാണ്ടികശാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE