കോവിഡ് വ്യാപനം; മധ്യപ്രദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
Lockdown
Representational Image
Ajwa Travels

ഭോപ്പാൽ: കോവിഡ് വ്യാപനത്തെ തുടർന്ന് മധ്യപ്രദേശിലെ നഗരഭാഗങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. വെള്ളിയാഴ്‌ച വൈകിട്ട് 6 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെയാണ് ലോക്ക്ഡൗൺ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

മധ്യപ്രദേശിലെ നഗരങ്ങളിൽ വെള്ളിയാഴ്‌ച വൈകിട്ട് 6 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണ്. നഗരങ്ങളിൽ കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളെ കണ്ടൈയ്ൻമെന്റ് സോണുകളാക്കിയും തരം തിരിക്കും. സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താതിരിക്കാനാണ് ശ്രമിക്കുന്നത്, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

4,043 പേർക്കാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. 13 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്‌തിരുന്നു.

Read also: തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റെ അഴിഞ്ഞാട്ടം; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE