ലോകത്തിലെ കോവിഡ് ബാധ രണ്ടരക്കോടിയിലേക്ക്; ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുന്നു

By Desk Reporter, Malabar News
covid 19 world_2020 Aug 29
Representational Image
Ajwa Travels

വാഷിംഗ്ടൺ: ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. 24, 897, 280 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യ എട്ടര ലക്ഷത്തോടടുക്കുകയാണ്. ആകെ 8,406,33 പേരാണ് ഇതുവരെ മരിച്ചത്. 17,285,907 പേർക്കാണ് ഇതുവരെ രോഗമുക്തി.

രോഗബാധ ഏറ്റവും രൂക്ഷമായ യുഎസിൽ 60,967,56 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 33,786 പേരിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആകെ മരണം 1,85,965 ആണ്. യുഎസിലെ പ്രതിദിന രോഗബാധയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ കുറവാണ് രേഖപ്പെടുത്തുന്നുന്നത്.

രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ രോഗബാധ സൃഷ്ടിക്കുന്ന ആശങ്കയിൽ കുറവില്ല. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 38 ലക്ഷം കടന്ന ബ്രസീലിൽ 1,19, 594 പേരാണ് ഇതുവരെ മരിച്ചത്.

ഇന്ത്യയിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായത്. 77,266 പേർക്കാണ് പുതുതായി രോഗബാധ. മരണസംഖ്യയിൽ ഇന്ത്യ മെക്സിക്കോയെ മറികടന്ന് മൂന്നാമതെത്തി. ഇതുവരെ 62,635 പേരാണ് രാജ്യത്ത് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. ഇന്നലെ മാത്രം 1066 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ രാജ്യം ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE