പാലക്കാട്: മണ്ണൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് കരുതൽ വാസ കേന്ദ്രം (ഡിസിസി) പ്രവർത്തനം തുടങ്ങി. പത്തിരിപ്പാല മൗണ്ട് സീന സ്കൂളിൽ ആരംഭിച്ച കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് എസ് അനിത ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഒവി സ്വാമിനാഥൻ അധ്യക്ഷനായി.
ഹെൽത്ത് ഇൻസ്പെക്ടർ പിവി സാജൻ, ബ്ളോക്ക് പഞ്ചായത്തംഗം പിഎസ് ജചമുത്തലി, എം. ഉണ്ണിക്കൃഷ്ണൻ, എകെ ജയശ്രീ, സരിത, സിഎസ് മിനി, ടിആർ ശശി, സ്ക്കൂൾ മാനേജർ പിഎ സലാം, ശംസുദ്ദീൻ പത്തിരിപ്പാല എന്നിവർ സംസാരിച്ചു.
Also Read: ഇടുക്കി മരംമുറി കേസ്; അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്