രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിൽ 4,329 മരണം, 2,63,533 രോഗബാധിതർ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 2,63,533 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത കോവിഡ് മരണ കണക്കുകൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്നതാണ്. 4,329 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണത്തിലും വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. 4,22,000 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 33,53,765 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,52,28,996 ആയി ഉയർന്നു.

പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ നിലനിൽക്കുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച ആകെ ആളുകളുടെ എണ്ണം 2,78,719 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത ഉയർന്ന മരണസംഖ്യയിൽ 1000 പേരും മരിച്ചത് മഹാരാഷ്‌ട്രയിൽ നിന്നാണ്. കൂടാതെ ആകെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടി കടക്കുന്ന രണ്ടാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ. രോഗബാധിതരുടെ എണ്ണം ആദ്യമായി രണ്ടരക്കോടി പിന്നിട്ടത് അമേരിക്കയാണ്.

Read also : ഐഎംഎ മുൻ പ്രസിഡണ്ട് ഡോ. കെകെ അഗര്‍വാള്‍ കോവിഡ് ബാധിച്ചു മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE