ന്യൂഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയിൽ വരുന്ന ആഴ്‌ചകളിൽ മരണസംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജൂൺ 11ഓടെ രാജ്യത്തെ മരണസംഖ്യ 4,04,000 ആയി ഉയർന്നേക്കാമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു സംഘം വിദഗ്‌ധർ ഗണിത ശാസ്‌ത്ര മാതൃകയിലൂടെയാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
അടുത്ത 4 ആഴ്‌ചകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്ന് ബ്രൗൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ളിക് ഹെൽത്തിലെ ഡീനായ ആശിഷ് ഝായും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ബുധനാഴ്‌ച 3,780 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടത്. 2,68,188 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. ഇന്നുമാത്രം 3,82,315 കേസുകളാണ് ഇന്ത്യയിൽ പുതുതായി റിപ്പോർട് ചെയ്‌തിട്ടുള്ളത്.
Read also: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ധ്യാനം; സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്‍