മൂന്നാര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിൽ സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന് വിശ്വാസികൾ. സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളിൽ ആയിരുന്നു ധ്യാനം. 480ഓളം വൈദികര്‍ പങ്കെടുത്തിരുന്നു. തുടർന്ന് രണ്ട് വൈദികര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ പള്ളികളിലും എത്തിയിരുന്നു എന്നും വിശ്വാസികളുടെ പരാതിയിലുണ്ട്. വൈദികരുടെ എതിര്‍പ്പ് പരിഗണിക്കാതെയാണ് ധ്യാനം നടത്തിയതെന്നും അതുകൊണ്ട് തന്നെ സഭാ നേതൃത്വത്തിന് എതിരെ കേസെടുക്കണം എന്നുമാണ് വിശ്വാസികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
Read also: മന്ത്രിസഭാ രൂപീകരണം; എല്‍ഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിച്ചേക്കും