തിരുവനന്തപുരം: മന്ത്രിസ്‌ഥാന വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ എല്‍ഡിഎഫ് ഇന്നാരംഭിച്ചേക്കും. കേരളാ കോണ്‍ഗ്രസ് എമ്മുമായിട്ടാണ് ആദ്യം ചര്‍ച്ച നടക്കുക. സിപിഐയടക്കം മറ്റ് ഘടക കക്ഷികളുമായും ഉടൻ ചർച്ച നടത്തും.
രണ്ട് മന്ത്രിസ്‌ഥാനങ്ങള്‍ എന്ന ആവശ്യമാണ് കേരളാ കോണ്‍ഗ്രസ് എം മുന്നോട്ട് വച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല. ഒരു മന്ത്രിസ്‌ഥാനവും ഒരു കാബിനറ്റ് പദവിയും ലഭിച്ചേക്കാം.
ഇത്തവണ കൂടുതൽ ഘടകക്ഷികള്‍ ഉള്ളത് കൊണ്ട് 21 അംഗമന്ത്രി സഭ തന്നെ അധികാരമേല്‍ക്കാനാണ് സാധ്യത. ജെഡിഎസില്‍ നിന്ന് കെ കൃഷ്‌ണന്‍കുട്ടി, മാത്യു ടി തോമസ് എന്നിവരില്‍ ഒരാള്‍ രണ്ടര വര്‍ഷം മന്ത്രിയാകും. ബാക്കി സമയം അടുത്തയാള്‍ക്ക് നല്‍കും. ടേം അടിസ്‌ഥാനത്തിൽ തന്നെയായിരിക്കും എന്‍സിപിയിലെ മന്ത്രിസ്‌ഥാനവും.
Read also: എന്‍ഡിഎയില്‍ കലാപം; ബിഡിജെഎസ് മുന്നണി വിട്ടേക്കും