കണ്ണൂര്‍; 24 മണിക്കൂറിനിടെ രോഗബാധിതര്‍ 406, രോഗമുക്തര്‍ 426

By Team Member, Malabar News
Malabarnews_covid in kannur
Representational image
Ajwa Travels

കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 400 കടന്നു. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 9036 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 406 ആളുകള്‍ക്കാണ്. ഇവരില്‍ 351 ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേര്‍ വിദേശത്തു നിന്ന് വന്നവരും 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും ആണ്. ഇന്നലെ മാത്രം ജില്ലയില്‍ 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആകെ രോഗബാധിതരില്‍ 41 പേര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നുള്ളവരാണ്. രോഗബാധിതരേക്കാള്‍ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം ഇന്നലെ ഉയര്‍ന്നിരുന്നു എന്നത് ജില്ലയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇന്നലെ 426 ആളുകളാണ് കോവിഡ് രോഗമുക്‌തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 5721 ആയി ഉയര്‍ന്നു.

Malabar news : കാസര്‍കോട്; ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന്‍ തീരുമാനം

ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 2834 ആണ്. ഇവരില്‍ 1970 പേര്‍ വീടുകളിലും 864 ആളുകള്‍ വിവിധ ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പോസിറ്റീവ് ആയ 75 പേരാണ് ജില്ലയില്‍ ഇതുവരെ മരിച്ചത്.

കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ ഡിവൈഎസ്‌പി സജേഷ് വാഴാളപ്പിലിന്റെ ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരിട്ടി പോലീസ് സബ് ഡിവിഷന്‍ ആസ്ഥാനം താല്‍ക്കാലികമായി അടച്ചു. ഇതേതുടര്‍ന്ന് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഡിവൈഎസ്‌പി ഓഫീസുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് കോവിഡ് പരിശോധന നടത്തും. ശേഷം ഓഫീസ് തുറക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Malabar news : വഴി തടഞ്ഞ് കാട്ടാനക്കൂട്ടം; റോഡില്‍ മണിക്കൂറുകള്‍ കുടുങ്ങി ആംബുലന്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE