ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,850 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, ഇത് കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ 5 ശതമാനം കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 555 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തു. ഈ ഒരാഴ്‌ചക്കിടയിൽ 1900 കോവിഡ് മരണങ്ങളാണ് റിപ്പോർട് ചെയ്‌തത്.
നിലവിൽ ഇന്ത്യയിലെ സജീവമായ കൊറോണ വൈറസ് കേസുകൾ മൊത്തം അണുബാധയുടെ 0.40 ശതമാനമാണ്. ഇത് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ രോഗബാധിതരുടെ എണ്ണമാണ്. രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,37,416 ആണ്. ഇത് കഴിഞ്ഞ 267 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
Read Also: മഴ കുറഞ്ഞു; ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി