ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 94,31,692 ആയി. 4,46,952 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 88,47,600 പേർ ഇതുവരെ കോവിഡ് മുക്‌തി നേടി. 443 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,37,139 ആയി ഉയർന്നു.
8,76,173 കോവിഡ് പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. രാജ്യത്ത് ഇതിനോടകം 14,03,79,976 പരിശോധനകൾ നടന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
അരലക്ഷത്തിൽ താഴെ കോവിഡ് രോഗബാധ സ്‌ഥിരീകരിക്കുന്ന 23ആം ദിവസമാണിത്. നവംബർ 7നാണ് അവസാനമായി ഇന്ത്യയിലെ കോവിഡ് പ്രതിദിന രോഗികളുടെ കണക്ക് അരലക്ഷം കവിഞ്ഞത്. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 93.71 ശതമാനമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം അറിയിച്ചിരുന്നു.
Read also: കോവീഷീൽഡ് ആരോപണം തെറ്റ്; പരാതിക്കാരനെതിരെ കർശന നടപടി; 100 കോടിയുടെ മാനനഷ്‌ട കേസ്