24 മണിക്കൂറിനിടെ 17,921 പേർക്ക് കൂടി കോവിഡ്; 133 മരണം

By Trainee Reporter, Malabar News
covid India
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,921 പേർക്ക് കൂടി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. 20,652 പേർ രോഗമുക്‌തി നേടി. 133 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,12,62,707 ആയി. 1,09,20,046 പേർ രോഗമുക്‌തി നേടി. 1,84,598 സജീവ കോവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. 1,58,063 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

അതേസമയം, 2.6 കോടിയിലധികം ആളുകൾ ഇതുവരെ വാക്‌സിൻ സ്വീകരിക്കുന്നതിനായി രാജ്യത്ത് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 75 ശതമാനം പേരും കോവിൻ ആപ്പ്ളിക്കേഷൻ വഴിയോ ആരോഗ്യസേതു വഴിയോയാണ് വാക്‌സിൻ സ്വീകരിക്കുന്നതിനായി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

Read also: ഇന്ത്യയിലെ വാക്‌സിൻ നിർമാണം; സാമ്പത്തിക പിന്തുണയുമായി 3 രാജ്യങ്ങൾ രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE