സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും

By Team Member, Malabar News
stopped releasing daily covid figures
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഇന്ന് വൈകുന്നേരം മൂന്നരയ്‌ക്ക്‌ ഓൺലൈനായാണ് യോഗം ചേരുന്നത്. സംസ്‌ഥാനത്ത് നിലവിൽ രോഗവ്യാപനത്തിന്റെ തോത് കുറയുന്ന പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ന് യോഗം ചർച്ച ചെയ്യും.

കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. കാറ്റഗറികൾ തിരിച്ചുള്ള ജില്ലകളിലെ നിയന്ത്രണം തുടരാൻ സാധ്യതയുണ്ടെങ്കിലും, ഞായറാഴ്‌ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും. കൂടാതെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ജില്ലകളിലെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് യോഗം പരിശോധന നടത്തും.

സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ 1 മുതൽ 9 വരെയുള്ള ക്‌ളാസുകൾക്ക് അധ്യയനം വൈകുന്നേരം വരെയാക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. സംസ്‌ഥാനത്ത് നിലവിൽ പ്രതിദിന രോഗബാധ ഇരുപത്തിരണ്ടായിരത്തിന് അടുത്തെത്തിയതും, ടിപിആർ 30 ശതമാനത്തിന് താഴെ എത്തിയതും കൂടുതൽ ആശ്വാസം പകരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയുള്ളത്.

Read also: ഗൂഢാലോചന കേസ്; ദിലീപിന്റെ ശബ്‌ദ പരിശോധന ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE