യുഎഇ; ആയിരത്തില്‍ അധികം രോഗ ബാധിതര്‍, രോഗ മുക്‌തിയിലും വര്‍ധന

By Team Member, Malabar News
Malabarnews_covid in uae
Representational image
Ajwa Travels

യുഎഇ : യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,111 പേര്‍ക്ക് കൂടി യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,26,234 ആയി ഉയര്‍ന്നു. ചികില്‍സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ കൂടി രാജ്യത്ത് മരിച്ചതോടെ ആകെ മരണ സംഖ്യ 480 ആയി.

രാജ്യത്ത് രോഗ മുക്‌തരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് രോഗ മുക്‌തരായ ആളുകളുടെ എണ്ണം 1,819 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്‌തരായ ആളുകളുടെ എണ്ണം 1,20,750 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5004 ആളുകളാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് 85,093 ആളുകളിലാണ് പുതിയതായി പരിശോധന നടത്തിയത്. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 12 ദശലക്ഷത്തില്‍ അധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട് എന്നാണ് വ്യക്‌തമാകുന്നത്.

Read also : ബഹ്‌റൈനില്‍ റസ്‌റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കാന്‍ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE