ബഹ്‌റൈനില്‍ റസ്‌റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കാന്‍ അനുമതി

By Trainee Reporter, Malabar News
Representational image
Ajwa Travels

ബഹ്‌റൈന്‍: രാജ്യത്ത് റസ്‌റ്റോറന്റുകളിലും കഫേകളിലും അകത്ത് ഭക്ഷണം കൊടുക്കുന്നത് ആരംഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ അനുമതിക്ക് പുറകെയാണ് കഴിഞ്ഞ ദിവസം റസ്‌റ്റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കി തുടങ്ങിയത്. വരും ദിവസങ്ങളില്‍ റസ്‌റ്റോറന്റുകളും കഫേകളും സജീവമാകുമെന്നാണ് ഉടമകള്‍ കരുതുന്നത്.

റസ്‌റ്റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കുന്നതിന് കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഒരു സമയം 30 പേര്‍ക്ക് മാത്രമേ ഇരുന്ന് കഴിക്കാന്‍ അനുമതിയുള്ളു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട റസ്‌റ്റോറന്റുകളും കഫേകളും ഘട്ടം ഘട്ടമായാണ് തുറന്നത്. റസ്‌റ്റോറന്റുകള്‍ക്ക് പുറത്ത് ഭക്ഷണം നല്‍കുന്നത് സെപ്റ്റംബര്‍ 3ന് തന്നെ ആരംഭിച്ചിരുന്നു.

Read also: ഒമാന്‍; ഒന്‍പത് മാസത്തിനുള്ളില്‍ 2.63 ലക്ഷം പ്രവാസികള്‍ മടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE