കോവിഡ് പ്രോട്ടോകോള്‍ ലംഘന വിവാദം; ഇന്ത്യക്ക് ആശ്വാസം, താരങ്ങള്‍ക്ക് കോവിഡ് നെഗറ്റീവ്

By Staff Reporter, Malabar News
team india
Representational Image
Ajwa Travels

സിഡ്നി: ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ടീം ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, നവദീപ് സെയ്‌നി, പൃഥ്വി ഷാ എന്നീ അഞ്ച് ഇന്ത്യന്‍ താരങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മെല്‍ബണിലെ ഒരു റെസ്‌റ്റോറന്റില്‍ ആരാധകനുമായി ഇടപഴകിയതിനെ തുടര്‍ന്ന് താരങ്ങളെ പ്രത്യേകം ഐസൊലേറ്റ് ചെയ്‌തിരുന്നു. താരങ്ങള്‍ കൃത്യമായി കോവിഡ് പ്രോട്ടോകോള്‍ പിന്തുടര്‍ന്നിരുന്നു എന്നും താരങ്ങളുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവ് ബിസിസിഐ അറിയിച്ചു.

”ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങളും സപ്പോര്‍ട്ട് സ്‌റ്റാഫും ജനുവരി 3ന് ആര്‍ടി-പിസിആര്‍ ടെസ്‌റ്റിന് വിധേയമായി. എല്ലാവരുടെയും ടെസ്‌റ്റ് ഫലം നെഗറ്റീവാണ്,’ ബിസിസിഐ പ്രസ്‌താവനയില്‍ അറിയിച്ചു.

അതേസമയം ഇന്ത്യന്‍ കളിക്കാരുടെ ബയോ ബബിള്‍ പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ മാദ്ധ്യമങ്ങള്‍ ചര്‍ച്ച തുടരുകയാണ്. എന്നാല്‍ ജനുവരി 7ന് ആരംഭിക്കുന്ന മൂന്നാം ടെസ്‌റ്റിലാണ് ടീമിന്റെ ശ്രദ്ധയെന്നും വിജയ പ്രതീക്ഷയിലാണ് എന്നും ടീം ഇന്ത്യ വിവാദങ്ങള്‍ക്ക് മറുപടിയായി പ്രതികരിച്ചു. മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കളിക്കാര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതല്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

മല്‍സരത്തിനായി പരിശീലനം നടന്നുകൊണ്ടിരിക്കെ പുതുവല്‍സര ദിനത്തിലാണ് താരങ്ങള്‍ മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ എത്തുന്നത്. താരങ്ങള്‍ റെസ്‌റ്റോറന്റില്‍ ഇരിക്കുന്നത് നവല്‍ദീപ് സിംഗ് എന്ന ആരാധകന്‍ കാണുകയും ഇവര്‍ക്കൊപ്പമുള്ള ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്‌തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. മാത്രവുമല്ല തന്നെ പന്ത് ആലിംഗനം ചെയ്‌തതായും ആരാധകന്‍ കുറിച്ചിരുന്നു. ഇതോടെയാണ് താരങ്ങള്‍ക്കെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബിസിസിഐയും അന്വേഷണം നടത്തിയത്.

എന്നാല്‍ ഇതിനിടെ പന്ത് തന്നെ ആലിംഗനം ചെയ്‌തിരുന്നില്ല എന്ന വിശദീകരണവുമായി ആരാധകന്‍ രംഗത്തെത്തി. താരങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചിരുന്നു എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബിസിസിഐ വ്യക്‌തമാക്കി.

Read Also: ആക്രമണം മാത്രം അറിയുന്ന ബിജെപി ‘ഗുണ്ടകള്‍’; വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE