രോഗവ്യാപനം കുറഞ്ഞ് ഒക്‌ടോബർ; രാജ്യത്ത് ആശങ്കകള്‍ക്ക് അയവ്

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപന കണക്കുകളില്‍ ഒക്‌ടോബറില്‍ വലിയ കുറവ്. പ്രതിദിന രോഗ ബാധയിലും, മരണനിരക്കിലും ഒക്‌ടോബറില്‍ വലിയ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിലും വലിയ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 26.2 ലക്ഷം ആണ്. എന്നാല്‍ ഒക്‌ടോബർ ആയപ്പോഴേക്കും റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 18.3 ലക്ഷം ആയി കുറഞ്ഞിട്ടുണ്ട്.

ഒപ്പം തന്നെ ഒക്‌ടോബറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് മരണങ്ങളും കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. രാജ്യത്ത് വലിയ ആശ്വാസമാണ് ഇത് പകരുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‍ത കോവിഡ് മരണങ്ങള്‍ 33,255 ആണ്. എന്നാല്‍ ഒക്‌ടോബർ ആയപ്പോഴേക്കും കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 23,500 ആയി കുറഞ്ഞു. കോവിഡ് പരത്തുന്ന ഭീതിയില്‍ നിന്നും രാജ്യത്ത് ആശങ്കകള്‍ക്ക് നേരിയ അയവ് നല്‍കുന്നതാണ് ഈ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 46,963 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 81,84,082 ആയി. ഒപ്പം തന്നെ 470 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 1,22,111 ആയി ഉയർന്നു. ഇതോടൊപ്പം തന്നെ രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തരായ ആളുകളുടെ എണ്ണം 58684 ആണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 74,91,513 ആളുകള്‍ ഇതുവരെ രോഗ മുക്‌തരായിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 5,70,458 ആണ്. 91.54 ശതമാനം ആണ് രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് മുക്‌തി നിരക്ക്.

Read also : ‘യുവരാജാക്കൻമാർ’ ബിഹാറിലും തകരും; ജനങ്ങൾ എൻഡിഎയെ പിന്തുണക്കും; പരിഹസിച്ച് മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE