കോവിഡ്; ഇസ്രയേലിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്

By News Desk, Malabar News
israel travel restrictions
Representational Image

ജറുസലേം: കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇസ്രയേൽ. ഇനിമുതൽ ഇസ്രയേലിലേക്ക് എത്താൻ കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പകരം യാത്രയ്‌ക്ക് 24 മണിക്കൂർ മുൻപ് നടത്തിയ നെഗറ്റീവ് ആന്റിജൻ പരിശോധനാ ഫലം ഹാജരാക്കിയാൽ മതിയാകുമെന്നും അധികൃതർ വ്യക്‌തമാക്കി

രാജ്യാന്തര യാത്രകൾക്കുള്ള മാർഗരേഖ പരിഷ്‌കരിച്ചെങ്കിലും യാത്രക്കാർക്ക് 72 മണിക്കൂർ മുൻപ് നടത്തിയ പിസിആർ നെഗറ്റീവ് ഫലവും ഹാജരാക്കാൻ സാധിക്കും. വിദേശീയർക്കും രാജ്യത്തേക്ക് തിരിച്ചെത്തുന്ന തദ്ദേശീയർക്കും ഈ മാനദണ്ഡങ്ങൾ ബാധകമാണ്. പുതിയ നടപടിക്രമം പാർലമെന്റ് അംഗീകരിച്ചു. അടുത്ത ആഴ്‌ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഇസ്രയേൽ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ബീൻ ഗുറിയോൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിന് ശേഷം പിസിആർ ടെസ്‌റ്റ് നടത്തണമെന്ന നിയമം മാറ്റമില്ലാതെ തുടരും.

Also Read: ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 20കാരൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE