കോവിഡ് വർധന; പൊതുസ്‌ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മഹാരാഷ്‌ട്ര

By News Desk, Malabar News
covid in india
Representational Image
Ajwa Travels

മുംബൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സംസ്‌ഥാനത്ത് എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സര്‍ക്കാര്‍ നിരോധിച്ചു.

മതപരവും രാഷ്‌ട്രീയപരവുമായ പരിപാടികളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പടെയാണ് നിയന്ത്രണം. ഈ സമയത്ത് ബിച്ചുകളില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്. തിയേറ്ററുകളും അടഞ്ഞുകിടക്കും. റസ്‌റ്റോറന്റുകളും, മാളുകളും, പാര്‍ക്കുകളും രാത്രി 8 മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടുന്നത് തുടരുമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്നും പിഴ ഈടാക്കും. കോവിഡ് രൂക്ഷമായ പശ്‌ചാത്തലത്തിൽ നാളെ മുതൽ രാത്രി കർഫ്യൂവും സംസ്‌ഥാനത്ത്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala News: റേഷന്‍, കിറ്റ് വിതരണം തടഞ്ഞ നടപടി പിൻവലിക്കണം; സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE