തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിലെ കോവിഡ് വ്യാപനം തുടർന്നാൽ ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം പാരമ്യത്തിലെത്തുമെന്ന് വ്യക്‌തമാക്കി മദ്രാസ് ഐഐടി വിദഗ്‌ധർ. കൂടാതെ നിലവിൽ 6 ശതമാനം മുതൽ 10 ശതമാനം വരെയാണ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയെന്നും വിദഗ്‌ധർ കൂട്ടിച്ചർത്തു.
ഐഐടി ഗണിതശാസ്‍ത്ര വകുപ്പും സെന്റർ ഓഫ് എക്‌സലൻസ് ഫോർ കംപ്യൂട്ടേഷനൽ മാത്തമാറ്റിക്‌സ് ആന്റ് ഡേറ്റ സയൻസ് വകുപ്പും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഡോ. ജയന്ത് ഝാ, പ്രൊഫസർ നീലേഷ് എസ് ഉപാധ്യായ, പ്രൊഫസർ എസ് സുന്ദർ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.
അതേസമയം തന്നെ കോവിഡ് വൈറസിന്റെ വ്യാപനശേഷി ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ നാലിലേക്ക് എത്തിയെന്നു മദ്രാസ് ഐഐടി ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് നിലവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. കൂടാതെ ആളുകളിൽ ഒമൈക്രോൺ സ്‌ഥിരീകരിക്കുന്നതും കേരളത്തിൽ വർധിച്ചു.
Read also: സിൽവർ ലൈൻ; മാടായിപ്പാറയിൽ വീണ്ടും സർവേക്കല്ലുകൾ പിഴുതുമാറ്റി