കോവിഡ്; സമൂഹവ്യാപന ഭീതിയില്‍ കോഴിക്കോട് കോർപ്പറേഷൻ 

By Team Member, Malabar News
Malabarnews_kozhikode covid
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഉയര്‍ന്ന രോഗവ്യാപന കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. 600 നു മുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത കണക്കുകള്‍. വര്‍ധിച്ചു വരുന്ന രോഗവ്യാപന കണക്കുകള്‍ കൂടുതല്‍ ആശങ്ക ഉളവാക്കുന്നതാണ്. അതിനാല്‍ ജില്ലയില്‍ ഇനി മുതല്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. ഇതിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം ഒഴിവാക്കുകയാണ് ലക്ഷ്യം. ഒപ്പം തന്നെ ആളുകള്‍ക്കിടയില്‍ രോഗത്തെ കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നല്‍കാനും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇപ്പോള്‍ രോഗബാധിതരാകുന്നവരുടെ എണ്ണം കണക്കിലെടുത്ത് വരും ദിവസങ്ങളിലും ഉയര്‍ന്ന കണക്കുകളാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. അതിനാല്‍ എത്രയും വേഗം ആളുകളില്‍ പരിശോധന നടത്തി രോഗം ഉള്ളവരെ തിരിച്ചറിഞ്ഞാല്‍ പിന്നീട് ഉണ്ടാകുന്ന സമ്പര്‍ക്ക രോഗവ്യാപനം തടയാനാകുമെന്നാണ് പ്രതീക്ഷ. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്നാണ്. ഒപ്പം തന്നെ കൊയിലാണ്ടി, വടകര, പയ്യോളി നഗരസഭകളും ചാത്തമംഗലം,ഉണ്ണികുളം, പെരുവയല്‍, കടലുണ്ടി, ഒളവണ്ണ എന്നീ പഞ്ചായത്തുകളും രോഗവ്യാപന നിരക്കില്‍ മുന്നിലാണ്. വരും ദിവസങ്ങളില്‍ ഇവിടങ്ങളിലെല്ലാം കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഒപ്പം തന്നെ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.

Malabar news : കരിപ്പൂരിന്റെ സംരക്ഷണം; ഇന്ന് എസ് വൈ എസ് പാതയോര സമരം

രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ രോഗബാധിതര്‍ ആകുന്നവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് ചികില്‍സിക്കാനും തീരുമാനം ആയിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വര്‍ധിച്ചു വരുന്ന രോഗ വ്യാപന തോത് സൂചിപ്പിക്കുന്നത് സമൂഹവ്യാപനം ആയിരിക്കാമെന്നും അധികൃതര്‍ വിലയിരുത്തുന്നുണ്ട്. കൂടുതല്‍ ആളുകളുടെയും ഉറവിടം വ്യക്തമല്ലാത്തത് കൂടുതല്‍ ആശങ്ക ഉളവാക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി രോഗമുള്ളവരെ തിരിച്ചറിയുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഒപ്പം തന്നെ ആളുകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു കഴിഞ്ഞു.

Malabar news : ജില്ല വീണ്ടും ആശങ്കയിലേക്ക്; 20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്; 217 രോഗമുക്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE